അനിമേഷൻ വിഷ്വൽ എഫെക്സ് മേഖലയിൽ അതിശയിപ്പിക്കുന്ന വളർച്ചയാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. മോളിവുഡ് പോലും ഹോളിവുഡിനെ വെല്ലുംവിധം വിഷ്വൽ എഫെക്സുമായി ചെറിയ ബജറ്റുകളിൽ സിനിമകളെടുത്ത് ലോകശ്രദ്ധ ആകർഷിക്കുന്നു.
ക്രിയേറ്റീവ് മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലകാലം. മേഖലയുടെ സാധ്യത കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒരുപോലെ തിരിച്ചറിഞ്ഞ്, കൂടുതൽ നിക്ഷേപങ്ങൾ സർക്കാർ ആഗ്രഹിക്കുന്ന കാലം. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ
വൈകാതെ ഈ മേഖലയിൽ സൃഷ്ടിക്കപ്പെടും. ക്രിയേറ്റീവ് മേഖലയിൽ ഇനി അവസരങ്ങളുടെ കുത്തൊഴുക്ക് തെന്നെയാകും ഉണ്ടാകുക. പ്രതിവർഷം 1,60,000 തൊഴിലവസരങ്ങൾ, 2030 ഓടെ 2 ദശലക്ഷം അവസരങ്ങൾ എന്നിങ്ങനെയാണ് മേഖലയെകുറിച്ചുള്ള പ്രവചനങ്ങൾ.
ഉദയസൂര്യൻ! അനിമേഷൻ വിഷ്വൽ എഫെക്സ് മേഖലയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച വാക്ക് അതാണ്. വളർന്നുവരുന്ന, കത്തിജ്വലിക്കാൻ പ്രാപ്തിയുള്ള, അനേകം
സാധ്യതകളുള്ള, ദിനംപ്രതി അപ്ഡേറ്റായിക്കൊണ്ടിരിക്കുന്ന, സിനിമയുടെയും സീരിസുകളുടെയും മായിക ലോകം. ഈ തിരിച്ചറിവിൽ തന്നെയാണ് കേന്ദ്രസർക്കാർ നേരിട്ട് മുംബൈയിൽ വേൾഡ് ഓഡിയോ വിഷ്വൽ ആന്റ് എന്റർടെയ്ൻമെന്റ് സമ്മിറ്റ്
(വേവ്സ്) എന്ന പേരിൽ ഉച്ചകോടി സംഘടിപ്പിച്ചത്.
ഈ മേഖലയിലെ കുതിച്ചുചാട്ടത്തിന് ഇന്ത്യ സന്നദ്ധമാണെന്ന് വിളിച്ചോതുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കഥകൾക്കും ഐതിഹ്യങ്ങൾക്കും ഇതിഹാസങ്ങൾക്കും
ക്ഷാമമില്ലാത്ത നാടാണ് നമ്മുടെ ഇന്ത്യ. കഥ പറയാൻ നമ്മളെ ആരും പഠിപ്പിക്കേണ്ടതില്ല. പുതുതലമുറയിലെ സാങ്കേതിക വിദ്യകൾ കൂടി പഠിച്ച് പുത്തൻ കാലത്തെ കഥ പറച്ചിൽ രീതികൾ കൂടി സ്വായത്തമാക്കേണ്ട കാര്യമേ നമുക്കുള്ളു.
പുതിയ കാലത്തെ കഥപറച്ചിൽ രീതികൾ വഴങ്ങുന്ന നൈപുണ്യമുള്ള യുവതലമുറയെയാണ് ഇപ്പോൾ അനിമേഷൻ വിഷ്വൽ എഫെക്സ് കോമിക്സ് ഗെയിമിങ് എന്നിവയെല്ലാം ഉൾക്കൊള്ളുന്ന എവിജിസി മേഖലയ്ക്ക് ആവശ്യം. നിലവാരമുള്ള,
എല്ലാ വശങ്ങളും കവർ ചെയ്യുന്ന പ്രാക്ടിക്കൽ പരിശീലനം സാധ്യമാക്കുന്ന കോഴ്സുകൾ തെരഞ്ഞെടുക്കുക എന്നത് അതിപ്രധാനമാണ്. എന്തെങ്കിലും ഒരു കോഴ്സ് പഠിച്ചാൽ ഈ
മേഖലയിൽ അതിവേഗം മുന്നേറാൻ കഴിയണമെന്നില്ല. കോഴ്സ് പൂർത്തിയാകുന്ന വിദ്യാർത്ഥി ഇൻഡസ്ട്രി റെഡി, അഥവ ഏതെങ്കിലും ഒരു കമ്പനി ആഗ്രഹിക്കുന്ന തരത്തിൽ ജോലി
ചെയ്യാൻ പ്രാപ്തരായിരിക്കണം. സർട്ടിഫിക്കറ്റിലല്ല, അനുഭവസമ്പത്തിലാണ് കാര്യം. അവിടെയാണ് തിരുവനന്തപുരം ടൂൺസ് അനിമേഷനിലെ ടൂൺസ് അക്കാദമി വ്യത്യസ്തമാകുന്നത്. ഇവിടെ കോഴ്സുകൾ എപ്പോഴും അപ്ഡേറ്റ് ചെയ്യപ്പെട്ടുന്നു.

അനിമേഷൻ, ഫിലിം മേക്കിങ്, ഡിജിറ്റൽ ഡിസൈനിങ്, മോഷൻ ഗ്രാഫിക്സ്, UX/UI ഡിസൈനിങ് ചലച്ചിത്രങ്ങൾക്കായുള്ള വിഷ്വൽ എഫെക്സ് എന്നിവയാണ് ലോകോത്തര നിലവാരമുള്ള ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലൂടെ ടൂൺസ് അക്കാദമി വിദ്യാർത്ഥികൾക്ക്
പകർന്നു നൽകുന്നത്. എല്ലാ കോഴ്സുകളും ഡിജിറ്റൽ ഡിസൈനിങ്, അനിമേഷൻ മേഖലയിലെ തൊഴിൽ സാധ്യതകൾ കണക്കിലെടുത്ത്, നിലവിലെ ട്രെൻഡുകൾ മനസ്സിലാക്കി അതിനനുസൃതമായ രൂപകൽപ്പന ചെയ്തതാണ്. ഇന്റേൺഷിപ്പിന് നൽകുന്ന
പ്രാധാന്യമാണ്ടൂ ൺസിലെ കോഴ്സുകളെ വ്യത്യസ്തമാക്കുന്നത്. ഒപ്പം പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ആരുടെയും മതിപ്പുളവാക്കുന്ന ഒരു ക്രിയേറ്റീവ് പോർട്ഫോളിയോ
തയ്യാറാക്കാനും സ്വന്തമായി ഷോർട്ട് ഫിലിം നിർമിക്കാനും എല്ലാം സഹായം നൽകുന്നു.
പുതിയ കാലത്ത് എഐ മുന്നോട്ട് വയ്ക്കുന്ന സാധ്യതകൾ മനസ്സിലാക്കി അവ ഉൾക്കൊള്ളുന്നതാണ് ടൂൺസ് അനിമേഷനിലെ കോഴ്സുകൾ. പഠിപ്പിക്കുന്ന അധ്യാപകർ അക്കാദമിക കാര്യങ്ങളിൽ മാത്രം മുഴുകുന്നവരല്ല. ടൂൺസ് അനിമേഷനിലെ അന്താരാഷ്ട്ര
സീരീസിലും സിനിമകളിയും പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധർ നേരിട്ട്പ കർന്നുനൽകുന്ന അറിവുകൾ എന്നും വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടാകും. ഒപ്പം പ്രായോഗിക പരിശീലിനത്തിൽ അവർക്ക് കിട്ടുന്നത് ടൂൺസിലെ വിവിധ പ്രോജക്ടുകളിൽനിന്നുള്ള ഭാഗങ്ങളാകും. ചിട്ടയായ ക്ലാസുകളും സൌകര്യപ്രദമായ സമയക്രമവും, പ്രായോഗിക അനുഭവ പരിചയവും അനിമേഷൻ സ്റ്റുഡിയോയിൽ പ്രവർത്തിക്കുന്നതിനാൽ കിട്ടുന്ന അനുഭവസമ്പത്തുമെല്ലാം ടൂൺസ് അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് മുതൽക്കൂടാകുന്നു.
എവിടെ ചെന്നാലും ടൂൺസിലെ വിദ്യാർത്ഥികളെ വ്യത്യസ്തരാക്കുന്നത് അവർക്ക് ലഭിക്കുന്ന തൊഴിൽ പരിചയമാണ്. ടൂൺസ് പോലെ ലോക അനിമേഷൻ ഭൂപടത്തിൽ ഇടമുള്ള
സ്റ്റുഡിയോയിൽ പഠനം കഴിഞ്ഞയുടൻ ഇന്റേൺഷിപ്പിന് ലഭിക്കുന്ന അവസരം മറ്റുള്ളവരിൽനിന്ന് ടൂൺസിലെ വിദ്യാർത്ഥികളെ കാതങ്ങൾ മുന്നിലാക്കുന്നു. 25 വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് ടൂൺസ് അക്കാദമി. ടൂൺസ് അനിമേഷന്റെ ഭാഗമായതിനാൽ തന്നെ ഈ രംഗത്ത് വരുന്ന മാറ്റങ്ങളെ ഏറ്റവും ആദ്യം തൊട്ടറിയുന്നതും ട്രെൻഡുകൾ നടപ്പാക്കാൻ കഴിയുന്നതും ടൂൺസിനാണ്.
കേരളസർക്കാർ എവിജിസി നയം രൂപീകരിക്കുകയും അതിനെപ്രതി നിരവധി നടപടികൾ സ്വീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയമാണിത്. നൈപുണ്യ വികസനത്തെ അതിപ്രാധാനമായി തന്നെ കാണുന്നുണ്ട്. രാജ്യത്തെ വിനോദവ്യവസായ മേഖലയ്ക്ക് 30 ബില്യൺ ഡോളറിന്റെ മൂല്യമാണ് കൽപ്പിക്കപ്പെടുന്നത്. 2030 ഓടെ അത് 100 ബില്യൺ ആകും എന്നാണ് പ്രവചനം. അതാണ് ക്രിയേറ്റീവ്, വിനോദവ്യവസായ മേഖലയിൽ ഉണ്ടാകാൻ പോകുന്ന കുതിച്ചുചാട്ടം. അത് മനസ്സിലാക്കി തന്നെയാണ് കേരളത്തെ ഒരു
ആഗോള ക്രിയേറ്റീവ് ഹബ്ബായി കണക്കാക്കുന്നതിനായുള്ള കേരള സർക്കാരിന്റെ ശ്രമങ്ങൾ.

മറ്റ് കോഴ്സുകൾ പഠിക്കുന്നവർക്കും ജോലി ഉള്ളവർക്കും അവസരം നൽകാൻ കഴിയുംപോലെയാണ് ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ടൂൺസ് അക്കാദമിയിലെ കോഴ്സുകളുടെ സമയക്രമം തയ്യാറാക്കിയിരിക്കുന്നത്. അനിമേഷൻ ഫിലം മേക്കിങ്
ആന്റ് ഡിജിറ്റൽ ആർട്സ് എന്ന കോഴ്സിലാണ് സ്ക്രിപ്റ്റ് റൈറ്റിങ്, സിനിമാസ്വാദനം, അനിമേഷനായുള്ള അഭിനയം തുടങ്ങി ഇന്ന് പ്രമുഖ അനിമേഷൻ സ്റ്റുഡിയോകൾ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകൾ വരെ പഠിപ്പിക്കുന്നത്. 18 മാസം നീളുന്ന കോഴ്സിന്റെ ഏറ്റവും വലിയ ആകർഷണം ടൂൺസ് അനിമേഷനിൽ നൽകുന്ന ഇന്റേൺഷിപ്പ് അവസരം തന്നെയാണ്. ഈ മൂന്ന് മാസമാണ് വിദ്യാർത്ഥികളെ ജോലിക്കായി പൂർണമായും പാകപ്പെടുത്തുന്നത്.
വിഷ്വൽ എഫെക്സ്, ഡിജിറ്റൽ ഡിസൈനിങ് മോഷൻ ഗ്രാഫിക്സ് എന്നിങ്ങനെ വിവിധ കോഴ്സുകൾ ടൂൺസ് അക്കാദമിയിലുണ്ട്. കേന്ദ്രസർക്കാർ പദ്ധതിയായ സ്കിൽ ഇന്ത്യ വഴി വിദ്യാത്ഥികൾക്ക് കോഴ്സിൽ ചേരാനുള്ള ലോൺ സൌകര്യവും ടൂൺസ് ഏർപ്പെടുത്തി നൽകുന്നുണ്ട്. വിദഗ്ധരായ അധ്യാപകരിൽനിന്ന് നേരിട്ട് ലഭിക്കുന്ന ക്ലാസുകളും ടൂൺസ് സ്റ്റുഡിയോയിൽനിന്ന് കിട്ടുന്ന അനുഭവസമ്പത്തും ക്രിയേറ്റീവ് മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ചിറകാകുന്നു.
കന്യാകുമാരിയിലെ നൂറുൽ ഇസ്ലാം സർവകലാശാലയുമായി (നിഷ്) ചേർന്ന് ടൂൺസ് അനിമേഷൻ നടത്തുന്ന ബിരുദ കോഴ്സ് സമാനതകളില്ലാത്ത മറ്റൊരു ഉദ്യമമാണ്. ക്രിയേറ്റീവ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരു അനിമേഷൻ സ്ഥാപനം നേരിട്ട് മേൽനോട്ടം വഹിക്കുന്ന ബിരുദ കോഴ്സ് ഇന്ത്യയിൽതന്നെ ഇതാദ്യമാണ്. അക്കാദമിക മേഖലയിലെ നൂറുൽ ഇസ്ലാം സർവകലാശാലയുടെ കാര്യക്ഷമതയും അനുഭവസമ്പത്തും ക്രിയേറ്റീവ് മേഖലയിലെ ടൂൺസ് അനിമേഷന്റെ പാരമ്പര്യവും ചേരുമ്പോൾ രാജ്യത്തെ തന്നെ ഏറ്റവും മികച്ച കോഴ്സുകളിൽ ഒന്നായി ഇത് മാറുന്നു.
പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ ഏത് തൊഴിലിടത്തും മികച്ചുനിൽക്കണമെന്ന ടൂൺസ് അനിമേഷന്റെ വാശിയുടെ ഭാഗമാണ് നിഷ് ക്യാമ്പസിൽതന്നെ പ്രവർത്തിക്കുന്ന ഇൻകുബേഷൻ സെന്റർ. ഇവിടെ ലൈവ് പ്രോജക്റ്റുകളെ കുറിച്ച് മനസ്സിലാക്കാനും അതിന്റെ ഭാഗമാകാനും വിദ്യാർത്ഥികൾക്ക് കഴിയും. ക്ലാസ്റൂം വിദ്യാഭ്യാസത്തിനപ്പുറം ഇങ്ങനെ ലഭിക്കുന്ന പ്രവർത്തിപരിചയം വിദ്യാർത്ഥികളുടെ ആത്മവിശ്വാസം കൂട്ടാനും
തൊഴിലിടത്ത് മുന്നേറാനും സഹായകമാകും.
ഇന്ത്യയിലും വിദേശത്തും ഒരുപോലെ അവസരങ്ങളുള്ള മേഖലയിൽ മറ്റാരുടെയും കുടക്കീഴിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് ഫ്രീലാൻസ് ആർടിസ്റ്റായും ധാരാളം അവസരങ്ങൾ ലഭിക്കും. 25 വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനമെന്ന നിലയ്ക്ക്വി ദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ കണ്ടെത്തി നൽകാൻ ടൂൺസ്പ്ര തിജ്ഞാബദ്ധമാണ്. ടൂൺസ് അക്കാദമിയിലെ പ്ലേസ്മെന്റ് സെല്ലും അത്രത്തോളം വിജയവുമാണ്.
സ്ഥിരം പ്രൊഫഷണുകളിൽനിന്ന് വിദ്യാർത്ഥികളും മാതാപിതാക്കളും വഴിമാറി ചിന്തിക്കുന്ന കാലമാണിത്. ക്രിയേറ്റീവ് മേഖലയിലെ പഠന വഴികളും തൊഴിലവസരങ്ങളും എന്തൊക്കെയെന്ന് അറിയാതിരുന്ന കാലത്തുനിന്ന്നാം ഒരുപാട് മുന്നേറി. മികച്ച കോഴ്സും മികച്ച സ്ഥാപനവും തെരഞ്ഞെടുക്കുന്നത് തന്നെയാണ് പ്രധാനം. ഒപ്പം പഠിച്ചുകൊണ്ടിരിക്കാനും സ്വയം നവീകരിച്ചുകൊണ്ടിരിക്കാനുള്ള ത്വരയും ക്രിയേറ്റീവ് മേഖലയുടെ പ്രത്യേകതകളാണ്.

സമൂഹത്തിലെ എല്ലാവർക്കു തുല്യ അവസരം നൽകണമെന്ന ഉദ്ദേശത്തോടെ ടൂൺസ് അനിമേഷൻ സ്കോളർഷിപ്പും വിദ്യാർത്ഥികൾക്കായി മുന്നോട്ട് വയ്ക്കുന്നുണ്ട്. തിരുവനന്തപുരം ടെക്നോപാർക്കിന്റെ ആദ്യകാല വികസനത്തിന് പ്രധാന സംഭാവനകൾ നൽകിയ, ടൂൺസ് അനിമേഷൻ, യുഎസ്ടി ഗ്ലോബൽ എന്നിവയുടെ സ്ഥാപകനായ, ജി.എ.മേനോന്റെ പേരിൽ ഏർപ്പെടുത്തുന്ന സ്കോളർഷിപ്പ് അർഹരായവർക്ക് ഫീസിൽ
വലിയ ഇളവുകൾ നൽകുന്നു. ഫൈൻ ആർട്സിലോ ചിത്രകലയിലോ, ശില്പകലയിലോ, ഡ്രോയിങ്ങിലോ പെയിന്റിങ്ങിലോ കഴിവുള്ളവരാണോ നിങ്ങൾ? ടൂൺസ് അനിമേഷൻ നടത്തുന്ന അഭിരുചി പരീക്ഷ മികച്ച രീതിയിൽ പാസാകാൻ കഴിഞ്ഞാൽ സ്കോളർഷിപ്പോടുകൂടി അനിമേഷൻ കോഴ്സ് നിങ്ങൾക്ക് പഠിക്കാനാകും.
ഇതുവരെ 10,000ൽ പരം വിദ്യാർത്ഥികൾ ടൂൺസ് അക്കാദമിയിൽനിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. ഇവരിൽ പലരും ഇന്ന് പുറത്തിറങ്ങുന്ന പല ഹോളിവുഡ് സിനിമകളുടെയും VFX, അനിമേഷൻ ടീമിലുണ്ട്. എവിജിസി മേഖലയെ കുറിച്ച്
പരാമർശിക്കുന്ന മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തു പറഞ്ഞ പേരാണ് ഹരിനാരായണൻ രാജീവ്. സ്പൈഡർമാൻ- എക്രോസ് ദ സ്പൈഡർ-വേഴ്സ്, ഹൌസ് ഓഫ് ദ
ഡ്രാഗൺ സീസൺ 2, തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ലോകത്തെ തന്നെ മികച്ച അനിമേഷൻ ആർട്ടിസ്റ്റുകളിൽ ഒരാളായ ഹരിനാരായണൻ ടൂൺസ് അക്കാദമിയിലെ പൂർവ
വിദ്യാർത്ഥിയാണ്.
മെൽബണിലെ ഫ്രെയിംസ്റ്റോർ എന്ന ലോകോത്തര VFX കമ്പനിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അരുൺ കൃഷ്ണനും ടൂൺസ് അക്കാദമിയിലെ മറ്റൊരു പൂർവ വിദ്യാർത്ഥിയാണ്. ജംഗിൽബുക്ക്, ജോൺ വിക്ക്, അക്വാമാൻ, മോർട്ടൽ കോംബാക്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള അരുൺ, അവധിക്ക് വരുമ്പോഴെല്ലാം ടൂൺസ് അക്കാദമിയിലെ വിദ്യാർത്ഥികളുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്.
അവസരങ്ങളുടെ കുത്തൊഴുക്ക് തുടങ്ങിക്കഴിഞ്ഞു. പിന്നിലായി പോകാതെ മുന്നേറാൻ മികച്ച കോഴ്സ് തെരഞ്ഞെടുത്ത് മികച്ച സ്ഥാപനത്തിൽതന്നെ പഠിക്കണം. സ്വപ്നം കണ്ട ഒരു നാളെ ഇപ്പോൾ കയ്യെത്തും ദൂരത്താണ്. ടൂൺസ് അക്കാദമി നടത്തുന്ന ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. ബന്ധപ്പെടേണ്ട നമ്പർ: 9249494908, 0471 4342500